*റെയില്‍വേയുടെ ഓണസമ്മാനം: കേരളത്തിൽ 15 തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പ്*
റെയിൽവേയുടെ ഓണസമ്മാനമായി കേരളത്തിൽ 15 തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു. മലബാറിൽ ഒൻപത് സ്റ്റേഷനുകൾ ഇടംപിടിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 15 മുതൽ വണ്ടികൾ നിർത്തും. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന് (16604) തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. പുലർച്ചെ 2.43 ആണ് സമയം. ഓഗസ്റ്റ് 18 മുതൽ വണ്ടി നിർത്തും.
മലബാർ...
more... എക്സ്പ്രസ് (16629/16630) 16 മുതൽ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ നിർത്തും. തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348) 15 മുതൽ ഏഴിമലയിൽ നിർത്തും. കാസർകോട് സ്റ്റേഷനിൽ രണ്ട് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു. ദാദർ-തിരുനെൽവേലി-ദാദർ (22629/22630) 16 മുതലും തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ (20923/20924) 17 മുതലും നിർത്തും. ഏറനാട് എക്സ്പ്രസ് (16605/16606)- 15 മുതൽ പഴയങ്ങാടിയിൽ നിർത്തും.
മറ്റു വണ്ടികൾ, സ്റ്റോപ്പ്-തീയതി:
കണ്ണൂർ-യശ്വന്ത്പൂർ-കണ്ണൂർ (16528/16527)-പരപ്പനങ്ങാടി-ഓഗസ്റ്റ് 15 മുതൽ
*ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024)-തിരുനാവായ- 16 മുതൽ
ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ (16127/16128)-ചേർത്തല- 18മുതൽ
*എറണാകുളം-കായംകുളം-എറണാകുളം (16309/16310)-മാവേലിക്കര,-തൃപ്പൂണിത്തുറ- 17മുതൽ.
*പുനലൂർ-ഗുരുവായൂർ-പുനലൂർ (16327/16328)-കുരി-16 മുതൽ.
*തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി (16791/16792)-അങ്കമാലി 18 മുതൽ.
*കൊച്ചുവേളി-നിലമ്പൂർ-കൊച്ചുവേളി (16349/16350)-ആലുവ- 15 മുതൽ.
*ഹാത്തിയ-എറണാകുളം-ഹാത്തിയ എക്സ്പ്രസ്(22837/22838)-തൃശ്ശൂർ- 14 മുതൽ
*മധുര-പുനലൂർ-മധുര എക്സ്പ്രസ് (16729/16730)-കുരി-18 മുതൽ
please wait...Translate to English*Railway's Onam Gift: 15 New Stops in Kerala*
In Kerala, as part of the Railway's Onam gift, 15 new stops have been allowed. In the Malabar region, nine stations have been added. Train services will be suspended from August 15 in the examination center. Thiruvananthapuram-Mangalore-Mavelli Express (16604) has been allowed to stop at Thirur. The duration is 2.43 hours. Trains will be suspended from August 18.
Malabar Express (16629/16630) will be suspended from Kozhikode Junction, Kuttipuram, and other stations starting from the 16th. Thiruvananthapuram-Mangalore-Thiruvananthapuram Express (16347/16348) will be suspended from the 15th up to Ezhimala. Two long-distance trains will be allowed to stop at Kasaragod station. Dadar-Tirunelveli-Dadar (22629/22630) starting from the 16th and Tirunelveli-Gandhidham Hamsafar (20923/20924) starting from the 17th will be suspended. Ernad Express (16605/16606) will be suspended from the 15th at Palakkad.
Other trains, stops, and dates:
Kannur-Yeshvantpur-Kannur (16528/16527)-Parappanangadi-August 15 onwards
Shornur-Kannur-Shornur Memu (06023/06024)-Thirunavaya-Starting from the 16th...