കൊച്ചി ∙ കൊച്ചുവേളി - മംഗലാപുരം ജംക്ഷൻ (06094) പ്രത്യേക ട്രെയിൻ കൊച്ചുവേളിയിൽ നിന്നു വെളളിയാഴ്ച രാത്രി 9.15ന് പുറപ്പെടും. ശനി രാവിലെ 11.30ന് മംഗലാപുരത്ത് എത്തിച്ചേരും. മടക്ക ട്രെയിൻ (06095) മംഗലാപുരത്തു നിന്നു ഞായറാഴ്ച രാത്രി 7.15ന് പുറപ്പെട്ട് തിങ്കൾ രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തിച്ചേരും. റിസർവേഷൻ ഇന്ന് ആരംഭിക്കും നാല് സെക്കൻഡ് എസി, മൂന്ന് തേഡ് എസി, എട്ട് സ്ലീപ്പർ ക്ലാസ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.. സ്റ്റോപ്പുകൾ : കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ,അങ്കമാലി,ചാലക്കുടി,തൃശൂർ, ഷൊർണൂർ,, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് .
റയിൽവേ ബോർഡ് നിർദേശ പ്രകാരം കേരളത്തിലോടിക്കുന്ന ആദ്യ ക്ലോൺ ട്രെയിനാണിത്. വെള്ളിയാഴ്ച വൈകിട്ട് മംഗലാപുരം ഭാഗത്തേക്കുള്ള വിവിധ ട്രെയിനുകളിലെ തിരക്ക് കണക്കാക്കിയാണു പ്രത്യേക ട്രെയിൻ ഒാടിക്കുന്നത്. യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ ഈ ട്രെയിൻ സഥിരം സർവീസാക്കാനും ആലോചനയുണ്ട്. തിരക്കേറിയ റൂട്ടുകളിൽ വെയ്റ്റ് ലിസ്റ്റ് 300നു മുകളിലുള്ള ട്രെയിനുകൾക്കു തൊട്ടുപിറകിലായി അതേ പാതയിൽ മറ്റൊരു ട്രെയിൻ ഒാടിക്കുന്നതാണു ക്ലോൺ ട്രെയിൻ സങ്കൽപം. എന്നാൽ കേരളത്തിൽ മംഗലാപുരം റൂട്ടിലുള്ള മൂന്നു ട്രെയിനുകളുടെ തിരക്ക് കണക്കിലെടുത്താണു അധികമായി ഒരു ട്രെയിൻ റയിൽവേ...
more... ഒാടിക്കുന്നത്.
ഇനിയും സർവീസ് ആരംഭിച്ചിട്ടില്ലാത്ത തിരുവനന്തപുരം - ബംഗ്ളുരു കന്റോൺമെന്റ് പ്രീമിയം ട്രെയിനിനായി എത്തിച്ചിട്ടുള്ള ആധുനിക ജർമൻ കോച്ചുകളാകും (എൽഎച്ച്ബി ) ഈ സർവീസിന് ഉപയോഗിക്കുക. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ ആരംഭിക്കും